മലപ്പുറത്ത് ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ എന്ന ചോദ്യമുയർത്തി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവ സമുദായം നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഈഴവ സമുദായം നേരിടുന്ന വിവേചനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
വെള്ളാപ്പള്ളിയുടെ വാക്കുകൾ:
ഈ മതേതരവാദികൾ എന്ന് പറയുന്നവർ അവരുടെ കാര്യം വരുമ്പോൾ മതത്തിന്റെ പേരിൽ ഒന്നാകുന്നവരാണ്. എന്നിട്ട് എന്നെ ശക്തമായി എതിർക്കുകയും ഞാൻ വർഗീയത പരത്തുന്നുവെന്ന് പറയുകയും ചെയ്യും. യഥാർത്ഥത്തിൽ വർഗീയത പുലർത്തുന്നതും പ്രചരിപ്പിക്കുന്നതും ആരാണ്? അത്ര മതേതരത്വം പറയുന്നവർ ഹിന്ദു സ്ഥാനാർത്ഥിയെ മലപ്പുറത്ത് നിർത്താത് എന്തുകൊണ്ടാണ്. മലപ്പുറത്ത് ധാരാളം ഹിന്ദുക്കൾ ഇല്ലേ? അവിടെ മുസ്ലീം ലീഗിന് എത്ര പഞ്ചായത്ത് മെമ്പർമാർ ഹിന്ദുക്കളായുണ്ട്? എത്ര ഈഴവർ അവർക്ക് മെമ്പർമാരാണ്? അവിടെ 44 ശതമാനത്തോളം ഹിന്ദുക്കൾ ഉണ്ടായിട്ടും മതേതരത്വം വീമ്പിളക്കുന്ന മുസ്ലീം ലീഗുകാർ ഇതുവരെ ഒരു ഹിന്ദുവിനെയെങ്കിലും നാളിതുവരെ നിർത്തിയിട്ടുണ്ടോ? ഇത് കബളിപ്പിക്കൽ അല്ലേ? – വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.















