തിരുവനന്തപുരം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു.
വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും അത് യാഥാര്ത്ഥ്യമാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. “ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആകുമ്പോൾ അവിടെ ജനാധിപത്യവും, മതേതരത്വവും ഉണ്ടാകില്ല’, കെ സുരേന്ദ്രൻ പറഞ്ഞു
“2012 ൽ ഓർഗൈനസർ പ്രസിദ്ധീകരിച്ച ലേഖനം വെബ്സൈറ്റിൽ നിന്ന് ഇപ്പൊൾ പുറത്തിട്ട് വിവാദം ആക്കാൻ ശ്രമിച്ചത് ആണ്, ക്രൈസ്തവ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ജബൽപൂർ അക്രമം പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുന്നത്. കേന്ദ്ര സർക്കാരും നേതൃത്വം നൽകുന്ന പാർട്ടിയും ആരുടെ കൂടെ എന്നതാണ് പ്രധാനം”, കെ സുരേന്ദ്രൻ പ്രസ്താവിച്ചു.
“മുനമ്പം രാഷ്‌ട്രീയ വിഷയമായല്ല ബിജെപി കാണുന്നത്. ബിജെപി മുനമ്പത്തെ ജനതയോടൊപ്പം നിൽക്കുന്നത് സത്യത്തോടൊപ്പം നിൽക്കേണ്ടതിനാലാണ്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ നിൽക്കൂ.ഞങ്ങൾ എടുത്ത നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയാണ്. എന്നാൽ വി ഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോടൊപ്പമാണെന്ന് പറഞ്ഞു പറ്റിച്ചു.വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിൽ ജാള്യത മറക്കാൻ ആണ് VD സതീശനും കൂട്ടരും ശ്രമിക്കുന്നത്. “, കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകളുടെ പാർട്ടി രൂപീകരണ ആലോചന എൽഡിഎഫിലും യുഡിഎഫിലും വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്നും ക്രൈസ്തവരെ അവഗണിച്ച് എൽഡിഎഫും യുഡിഎഫും മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. എമ്പുരാൻ സിനിമ കണ്ടില്ലെന്നും കാണുകയുമില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.