സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മുന്നേറിയപ്പോൾ തുടർതോൽവികളിൽ നിന്നും കരകയറാനാവാതെ വലയുകയുമാണ് ഹൈദരബാദ് ടീം. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരം മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. ഇതിനുശഷം തുടർച്ചയായി പരാജയപ്പെടുന്ന ഹൈദരാബാദിന്റെ നാലാമത്തെ കളിയായിരുന്നു കഴിഞ്ഞ ദിവസത്തേത്.
മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് പേസർ മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ആദ്യ ഓവറിൽത്തന്നെ ട്രാവിസ് ഹെഡ് എട്ട് റൺസെടുത്ത് പുറത്തായി. പിന്നാലെ വന്ന ഇഷാൻ കിഷനും നിലയുറപ്പിച്ചില്ല. 17 റൺസെടുത്ത് മടങ്ങി. ഓപ്പണര്‍ അഭിഷേക് ശര്‍മ പതിവുശൈലി വിട്ട് കരുതലോടെയാണ് തുടങ്ങിയത്. 16 പന്തില്‍ 18 റണ്‍സെടുത്ത താരം മുഹമ്മദ് സിറാജിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി.
Leave a Comment