കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അവഹേളിച്ച് കൊണ്ടുള്ള മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ പ്രസ്താവയ്‌ക്കെതിരെ കടുത്ത രോഷമാണ് സൈബർ ഇടത്തിൽ ഉയരുന്നത്. അടികൊണ്ട് നീരുവെച്ച ഗണേഷ് കുമാറിന്റെ മുഖത്തിന്റെ പഴയ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന്.
കമ്മീഷണർ സിനിമ ഇറങ്ങിയ കാലത്ത് സുരേഷ് ഗോപിയുടെ കാറിന്റെ പിറകിൽ എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നായരുന്നു ഗണേഷിന്റെ പരിഹാസം.
ഇതിന് പിന്നാലെയാണ് ‘കമ്മീഷണർ’ തൊപ്പി വീണ്ടും ചർച്ചയായത്. ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളര്‍ന്ന് പോയ ഷെഫീഖ് എന്ന കുഞ്ഞിനെ മലയാളി ഒരിക്കലും മറക്കില്ല. ഗണേഷ് കുമാർ പറഞ്ഞ് ആ തൊപ്പി ഈ കുരുന്നിനാണ് സുരേഷ് ഗോപി സമ്മാനിച്ചത്.
പിറന്നാളിന് സുരേഷ് ഗോപി വരണമെന്നത് ഷെഫിഖിന്റെ വലിയ ആഗ്രഹമായിരുന്നു. 2014 സെപ്തംബറിൽ ഷെഫീഖിന്റെ പിറന്നാൾ ദിനത്തിൽ എല്ലാം തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം തൊടുപുഴയിലുള്ള ഷെഫീഖിന്റെ അടുത്തെത്തി. അന്ന് അദ്ദേഹം വെറും നടൻ മാത്രമായിരുന്നു. കേക്ക് മുറിച്ചും കമ്മീഷണർ ഹിറ്റ് ഡയോലോഗുകൾ പറഞ്ഞു അവനെ ഷെഫീഖിനെ സന്തോഷിപ്പിച്ചു. ഷെഫീഖിനെ കെട്ടിപിടിച്ച് ചുംബനം നൽകി താരാട്ട് പാടി കൊടുത്താണ് അദ്ദേഹം അവിടെ നിന്നും ഇറങ്ങിയത്.
ഗണേഷ് കുമാറിന്‍റെ തൊപ്പി പരാമര്‍ശത്തിന് പിന്നാലെ സൈബറിടത്ത് ഷെഫീഖിനെ കാണാൻ പോയ കാര്യം സുരേഷ് ഗോപി പറയുന്ന പഴയ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്‍റെ കയ്യില്‍ ഇപ്പോള്‍ ആ തൊപ്പിയില്ലാ, തൊടുപുഴയില്‍ രണ്ടാനമ്മയും അച്ഛനും അടിച്ച് രോഗിയാക്കിയ ആ കുഞ്ഞിന് കൊടുത്തു സുരേഷ് ഗോപി പറഞ്ഞു.