കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ അധിനിവേശത്തിന്റെ ഇരകൾക്ക് താത്കാലിക ആശ്വാസം. കേസിൽ കക്ഷി ചേരാൻ മുനമ്പം നിവാസികള്‍ക്ക് കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ അനുമതി നൽകി. ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്. മൂന്നംഗ വഖ്ഫ് ട്രൈബ്യൂണലാണ് വിധി പറഞ്ഞത്.
സംസ്ഥാന വഖ്ഫ് ട്രൈബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്നുള്ള വഖ്ഫ് ബോര്‍ഡിന്റെ 2019 ലെ ഉത്തരവും വഖ്ഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളജ് ഹര്‍ജി നല്‍കിയത്. നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേ പോലും നടത്താതെ സ്വമേധയാ സ്ഥലം ഏറ്റെടുത്തുവെന്നും ഫറൂഖ് കോളജ് അറിയിച്ചിരുന്നു.
ഫറൂഖ് കോളജിന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്ക് പറയാനുള്ള ഭാഗവും വഖ്ഫ് ട്രൈബ്യൂണല്‍ കേള്‍ക്കും. കേസിലെ തുടര്‍വാദങ്ങള്‍ ഇന്ന് ആരംഭിക്കും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് ഇനി പരിഗണിക്കുകയെന്ന് മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പറഞ്ഞു.കേസിൽ കക്ഷി ചേർക്കാനുള്ള ട്രൈബ്യൂണൽ വിധി ആശ്വാസകരമാണെന്നും തങ്ങളുടെ ഭാഗങ്ങൾ ട്രൈബ്യൂണലിൽ ഉന്നയിക്കാനുള്ള അവസരം ലഭിച്ചു എന്നും അദ്ദേഹംപറഞ്ഞു. വഖ്ഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണ് ട്രൈബ്യൂണല്‍ വിധി. സത്യം ഞങ്ങളുടെ കൂടെയാണെന്നും മുനമ്പത്തേത് ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു.















