കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടേതാണ് വിധിപ്രസ്താവന. ഒമ്പത് ലക്ഷം രൂപ പിഴയും കോടതി ഈടാക്കിയിട്ടുണ്ട്.
കൊവിഡ് കാലത്താണ് 16-കാരി പീഡനത്തിനിരയായത്. 2020 മുതൽ 2021 വരെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ച് വശീകരിച്ചായിരുന്നു പീഡനം. സമാന കേസിൽ പ്രതി നേരത്തെയും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന കാര്യം കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
11 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 26 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്.















