വിചിത്രമായ ഒരു കണ്ടുപിടിത്തവുമായി പാകിസ്താൻ പേസർ ഹസൻ അലി. പാകിസ്താൻ ലീഗിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ഉപേക്ഷിച്ച് ആരാധകർ പിഎസ്എൽ കാണുമെന്നാണ് ഹസൻ അലിയുടെ നിരീക്ഷണം. നേരത്തെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു പിഎസ്എൽ നടത്തിയിരുന്നത്. ചാമ്പ്യൻസ് ട്രോഫി വന്നതോടെയാണ് ടൂർണമെന്റ് ഏപ്രിലിലേക്ക് മാറ്റിയത്.
ആരാധകർ നല്ല ക്രിക്കറ്റും എൻ്റർടൈൻമെന്റും ഉള്ള ടൂർണമെന്റുകളാകും കാണുക. നമ്മൾ പിഎസ്എല്ലിൽ നല്ല ക്രിക്കറ്റ് കളിച്ചാൽ കാണികൾ ഐപിഎൽ ഉപേക്ഷിച്ച് പാകിസ്താൻ സൂപ്പർ ലീഗ് കാണും. പാകിസ്താൻ ദേശീയ ടീമിന്റെ മോശം പ്രകടനവും സൂപ്പർ ലീഗിനെ ബാധിക്കും. പക്ഷേ പാകിസ്താൻ നന്നായി കളിച്ചാൽ സൂപ്പർ ലീഗിന്റെ ഗ്രാഫും അതിനനുസരിച്ച് ഉയരും. ഇപ്പോഴത്തെ റിസൾട്ടുകൾ അത്ര മികച്ചതല്ല. പക്ഷേ ഞങ്ങൾക്ക് പുതുമുഖങ്ങൾ ടീമിലുമുണ്ട് മാനേജ്മെൻ്റിലുമുണ്ട്, അവർക്ക് അല്പം സമയം നൽകണം. എവിടെയാണ് പിഴച്ചതെന്നും എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്നും താരങ്ങൾ അറിയാം.