തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ സെറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനനയിലാണ് ഇവ കണ്ടെത്തിയത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തൈക്കാട് മോഡൽ സ്കൂളിന് സമീപത്തെ സ്വകാര്യ ഹോട്ടലിലാണ് താമസിക്കുന്ന സ്റ്റണ്ട് ആർട്ടിസ്റ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഡിക്ഷണറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എന്നാണ് വിവരം. ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.