തിരുവനന്തപുരം: സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്‌ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വർക്കല ലോകത്തിലെ മികച്ച സർഫിംഗ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സർഫിംഗിൽ തുടക്കക്കാരായവർക്ക് പരിശീലിക്കുന്നതിന് നിരവധി കേന്ദ്രങ്ങൾ വർക്കലയിലുണ്ട്.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്‌ട്ര സര്‍ഫിംഗ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.
നാഷണല്‍ ഓപ്പണ്‍, ഇന്റര്‍നാഷണല്‍ ഓപ്പണ്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഇന്ത്യയ്‌ക്കകത്തും പുറത്തു നിന്നുമായി 60 അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് 11:30 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ടൂറിസം വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ഫിംഗ് സ്‌കൂളുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് 50 പേര്‍ക്ക് സൗജന്യമായി സര്‍ഫിംഗ് പരിശീലനം നേടാനുള്ള അവസരവും ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്.















