ഹൈദരാബാദ് : സോഷ്യൽ മീഡിയയിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തി ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസിൽ പരാതി. ആന്ധ്രയിൽ നിന്നുള്ള അഭിഭാഷകനാണ് പരാതിക്കാരൻ.
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വർമ്മ നടത്തിയ ഹിന്ദു വിരുദ്ധ പരാമര്ശങ്ങളുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്ക് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.രാഷ്‌ട്രീയ പ്രജാ കോൺഗ്രസ് പ്രസിഡൻ്റും ഹൈക്കോടതി അഭിഭാഷകയുമായ മേദ ശ്രീനിവാസ് ആണ് ത്രീ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംവിധായകന്റെ പോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന്റെപോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു ദൈവങ്ങളെയും രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും വർമ്മ പരിഹസിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.















