ആർ.സി.ബിക്ക് എതിരെയുള്ള മത്സരം കൈപിടിയിലൊതുക്കിയ ശേഷം കെ.എൽ രാഹുൽ നടത്തിയ ആഘോഷം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. 53 പന്തിൽ 93 റൺസുമായി രാഹുൽ അപരാജിതനായി നിന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഫോമാണ് താരം ഐപിഎല്ലിലും പിന്തുടരുന്നത്.
നേരത്തെ ഐപിഎല്ലിൽ താരം മെല്ലെപോക്ക് ബാറ്റിംഗാണ് കാഴ്ചവയ്‌ക്കുന്നതെന്ന് വിമർശനമുണ്ചായിരുന്നു. ലക്നൗ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തെ നിലനിർത്താതിരുന്നത്. പൊതുവെ ആഘോഷങ്ങളിലും വൈകാരിക നിമിഷങ്ങളിലും മിതത്വം കാട്ടുന്ന രാഹുൽ ഇന്നലെ പതിവിന് വിപരീതമായി കുറച്ച് അഗ്രസീവായി പെരുമാറിയിരുന്നു. ഇതാണ് ആരാധകരെ ഞെട്ടിച്ചത്. പിച്ചിൽ ബാറ്റ് കുത്തിയായിരുന്നു ആഘോഷം. ഇത് എന്തായിരുന്നുവെന്നും എങ്ങനൊയാണ് ലഭിച്ചതെന്നും പറയുകയാണ് താരം.
“ഇത് എനിക്ക് പ്രത്യേകയിടമാണ്. ആ ആഘോഷം എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായ കാന്താരയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ്. ഈ ഗ്രൗണ്ട്, ഈ ടർഫ്, ഞാൻ വളർന്ന ഈ സ്ഥലം, എന്റേതാണെന്ന് ഒരു ചെറിയ ഓർമ്മപ്പെടുത്തൽ.” അതായിരുന്നു ആഘോഷം”— രാഹുൽ പറഞ്ഞു.
The way he says ‘This is mine’ 🥹 pic.twitter.com/DKnWv2HcmN
— Delhi Capitals (@DelhiCapitals) April 11, 2025