തിരുവനന്തപുരം : തലസ്ഥാനത്ത് ശക്തമായ വേനൽ മഴ. ഒപ്പം ഇടിയും മിന്നലും ശക്തം.രാവിലെ നാല് മണിക്ക് തുടങ്ങിയ പെരുമഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ കോട്ടയം മലപ്പുറം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നലെ മുതൽ അടുത്ത 5 ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.