വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ; രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ; രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 09:40 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ വന്നതിൽ രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ് .ജമാ അത്തെ ഇസ്ലാമിയുടെ വഖ്ഫ് സംരക്ഷണ പ്രക്ഷോഭത്തിൽ സോളിഡാരിറ്റി ഉപയോഗിച്ച ചിത്രങ്ങളിലാണ് വിമർശനം.
വഖ്ഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധം ? എന്നാണ് പത്രത്തിന്റെ എഡിറ്റോറിയൽ ചോദിക്കുന്നത്.

“എന്താണ് ഇന്ത്യയിലെ വഖ്ഫ് നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭവും ഈജിപ്തിൽ ഉദയം ചെയ്ത മുസ്്ലിം ബ്രദർഹുഡും തമ്മിൽ ബന്ധം? വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച ജമാഅത്തെ ഇസ്്ലാമിയുടെ യുവജന- വിദ്യാർഥി സംഘടനകളായ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തിയ കരിപ്പൂർ വിമാനത്താവള മാർച്ചുമായി ബന്ധപ്പെട്ട് മതേതര കേരളത്തിന്റേതാണ് ഈ ചോദ്യം.”

പൊളിറ്റിക്കൽ ഇസ്ലാം സംഘടനയായ മുസ്‌ലിം ബ്രദർഹുഡിന്റെ നേതാക്കളായ ഹസനുൽബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇവർ മാർച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ മുസ്്ലിം രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് മുസ്്ലിം ബ്രദർഹുഡ്. അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം ബ്രദർഹുഡാണെന്ന് വിലയിരുത്തപ്പെടുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിർ വധക്കേസിൽ 1966 ആഗസ്റ്റ് 29നു തൂക്കിക്കൊല്ലുകയായിരുന്നു മുഹമ്മദ് ഖുത്വുബിനെ.

ജമാഅത്തെ ഇസ്്ലാമി ഇതാദ്യമല്ല, മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ- രാഷ്‌ട്രീയ പരിസരം വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നത്. സി എ എ, എൻ ആർ സി വിരുദ്ധ സമരങ്ങളിലും അവർ ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ട്. ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല വിദ്യാർഥി സംഘടനയായിരുന്ന സിമിയുടെ ചില പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി മുസ്‌ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാനിടയാക്കി. ജമാഅത്തെ ഇസ്്ലാമിയെത്തന്നെ വിഴുങ്ങുന്ന നിലയിലേക്ക് സിമി തീവ്രസ്വഭാവം കൈവരിച്ചപ്പോഴാണ് സംഘടനയെ കൈയൊഴിച്ച് ജമാഅത്ത് നേതൃത്വം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന മറ്റൊരു വിദ്യാർഥി സംഘടനക്ക് രൂപം കൊടുത്തത്.

“ഹുകൂമത്തെ ഇലാഹി’യെന്ന അബുൽ അഅ്ലാ മൗദൂദി വിഭാവനം ചെയ്യുന്ന മതരാഷ്‌ട്രമാണ് ജമാഅത്തെ ഇസ്്ലാമിയുടെ ആത്യന്തിക ലക്ഷ്യം. അത്തരമൊരു ഭരണകൂടവുമായല്ലാതെ മുസ്്ലിംകൾ സഹകരിക്കാൻ പാടില്ലെന്നാണ് അവരുടെ നിലപാട്. ഇന്ത്യൻ ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല ഗ്രന്ഥങ്ങളിലൊക്കെ ഇക്കാര്യം അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ വർഷങ്ങളോളം ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാതെ സംഘടന വിട്ടു നിന്നതും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ സർക്കാർ ഉദ്യോഗം സ്വീകരിക്കാനോ പാടില്ലെന്ന് പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം മൗലിക പ്രധാനമാണ് ഹുകൂമത്തെ ഇലാഹിയെന്നും ആരാധനകൾ പൂർണമാകണമെങ്കിൽ പോലും ഹുകൂമത്തെ ഇലാഹി നിലവിൽ വരണമെന്നും ജമാഅത്തിന്റെ പ്രമുഖ നേതാക്കൾ പലവേദികളിലും പറഞ്ഞതാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് പിൽക്കാലത്ത് ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കാനും സ്വന്തം രാഷ്‌ട്രീയ കക്ഷി രൂപവത്കരിച്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ജമാഅത്തെ ഇസ്്ലാമി മുന്നോട്ടുവന്നതിന്റെ കാരണം.”മുഖപ്രസംഗത്തിൽ സിറാജ് പറയുന്നു.

ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ പോരാടുമ്പോൾ സോളിഡാരിറ്റിയും എസ്ഐഒയും നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും എന്നും സിറാജ് പരിതപിക്കുന്നു.

മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തി എന്നും ഇത്തരം പ്രതിഷേധം മുസ്ലിം ഇതര സംഘടനകളെ പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കും എന്നും സിറാജ് നിരീക്ഷിക്കുന്നു. ജമാഅത്തെ ഇസ്ലാമി അവരുടെ യുവജന -വിദ്യാർത്ഥി സംഘടനകളെ കയറൂരി വിടുന്നു എന്ന് വിമർശനവുമുണ്ട്.

Tags: jama athe islamisamasthaFEATURED2
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies