ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ നിലച്ചു. ഇന്ന് രാവിലെ മുതലാണ് യുപിഐ സേവനങ്ങൾ തടസപ്പെട്ടത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രതിസന്ധി നേരിടുന്നത്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ( എൻസിപിഐ) ഇക്കാര്യം അറിയിച്ച് പ്രസ്താവന പുറത്തിറക്കി.
ഡിജിറ്റൽ സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെ ഉച്ചയോടെ 1,168 പരാതികളാണ് എൻസിപിഐ രജിസ്റ്റർ ചെയ്തത്. ഗൂഗിൽപേ, പേടിഎം ഉൾപ്പെടെയുളള ജനപ്രിയ ആപ്പുകളുടെ ഉപയോക്താക്കളും പരാതി നൽകിയിട്ടുണ്ട്. എന്നാൽ തടസം നേരിട്ടതിന്റെ കാരണം വ്യക്തമല്ല. പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ഉപയോക്താക്കൾക്ക് അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും എൻപിസിഐ എക്സിലൂടെ അറിയിച്ചു.
മാർച്ച് 26-നും ഏപ്രിൽ രണ്ടിനും യുപിഐ സേവനത്തിൽ സമാന തടസം നേരിട്ടിരുന്നു. ഈ രണ്ട് ദിവസങ്ങളിലും വലിയ തോതിൽ പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു.















