കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സംസേർഗഞ്ചിലാണ് ആക്രമകാരികൾ അഴിഞ്ഞാടുന്നത്. കലാപ ബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചു. മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ ഇതുവരെ 118 പേരാണ് അറസ്റ്റിലായത്. മുർഷിദാബാലദിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.