ബസൂക്ക ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹക്കീം ഷാജഹാൻ. മമ്മൂട്ടി നായകനായ സസ്പെന്ഡസ് ത്രില്ലർ ചിത്രമായ ബസൂക്ക അടുത്തിടൊണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ഗെയിമറായാണ് ഹക്കീം ഷാജഹാൻ എത്തുന്നത്. തലച്ചോറിന് വരെ ക്ഷതമുണ്ടാകുന്ന അപകടമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് ഹക്കീം പറഞ്ഞു. സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അനുഭവത്തെ കുറിച്ച് താരം പറയുന്നത്.
“ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരത്തോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. എനിക്ക് എന്നും വിലമതിക്കുന്ന ഒന്നാണിത്. ബസൂക്കയുടെ ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ട് പോയി. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. എന്ത് വന്നാലും പൂർത്തിയാക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടമായിരുന്നു”- ഹക്കീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. മമ്മൂട്ടി മാസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷം ചെയ്യുന്നുണ്ട്.