തൃശൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും ഓശാന തിരുന്നാൾ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശ്ശൂർ ലത്തീൻ കത്തോലിക്ക പള്ളിയിലെ ജനാവലി അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിച്ചു. വൈദികരിൽ നിന്നും കുരുത്തോല ഏറ്റുവാങ്ങി വിശ്വാസികളിൽ ഒരാളായി ഓശാന പ്രദക്ഷിണത്തിലും അദ്ദേഹം പങ്കെടുത്തു. പള്ളിക്കകത്ത് നടന്ന ചടങ്ങിലും അദ്ദേഹം ഭാഗമായി.















