ന്യൂഡൽഹി: ഫേസ്ബുക്ക് വഴി മനുഷ്യന്റെ അസ്ഥികൾ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡ സ്വദേശിയായ 56 കാരിയാണ് പിടിയിലായത്. തലയോട്ടിയും വാരിയല്ലും അടക്കമുള്ള അസ്ഥികൾ മാർക്കറ്റപ്ലേസിലാണ് വിൽപ്പനയ്‌ക്ക് വച്ചിരുന്നത്.
ഫേസ്ബുക്ക് പേജ് വഴി മനുഷ്യ അസ്ഥികൾ വിൽക്കുന്നതായി ഓറഞ്ച് സിറ്റി പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അസ്ഥികളുടെ അടക്കം പേജിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകൾക്ക് എവിടെ നിന്നാണ് തലയോട്ടിയും അസ്ഥികൂടവും ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വാങ്ങിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.. എന്നാൽ വർഷങ്ങളായി മനുഷ്യ അസ്ഥികൾ വിൽക്കുന്നുണ്ടെന്നും ഫ്ലോറിഡയിൽ വിൽപ്പന നിരോധിച്ചിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം.
ഓറഞ്ച് സിറ്റിയിലെ നോർത്ത് വോളൂസിയ അവന്യൂവിലുള്ള ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന സ്ഥാപനത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും മനുഷ്യ തലയോട്ടിയുടെ ഭാഗങ്ങൾ, വാരിയെല്ല്, കശേരു, ഭാഗികമായ തലയോട്ടി എന്നിവ കണ്ടെടുത്തു. ചില അസ്ഥികൾക്ക് 100 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി, മറ്റൊരു അസ്ഥികൂടത്തിന് 500 വർഷത്തിലധികവും പഴക്കമുണ്ട്.















