കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി . ഇതുസംബന്ധിച്ച്, തന്റെ X ൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
“സംസ്ഥാന സർക്കാർ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ല. കേന്ദ്രസർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഈ നിയമത്തെ പിന്തുണയ്‌ക്കുന്നില്ല. “പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം ഞങ്ങൾ നടപ്പിലാക്കില്ല” അവർ പോസ്റ്റിൽ പറഞ്ഞു.















