കണ്ണൂർ: ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാരെ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. വലിയ പാറകഷ്ണങ്ങളാണ് ട്രെയിനിന് നേരെ എറിഞ്ഞത്. ഇവ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
കല്ലെറിഞ്ഞ ഏഴോം സ്വദേശിയെ പിടികൂടിയിട്ടുണ്ട്. കണ്ണൂർ ആർപിഎഫ് ഉദ്യോഗസ്ഥരാണ് അക്രമിയെ പിടികൂടിയത്. റെയിൽവേ ട്രാക്കിൽ കയറി അക്രമം നടത്തിയതിന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു. കന്യാകുമാരി- ബെംഗളൂരു എക്സ്പ്രസിന് നേരെയയായിരുന്നു കല്ലേറ്. ആക്രമണത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.















