കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. മലപ്പറമ്പിൽ നിന്ന് 21.500 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിലായി. കാസർകോട് സ്വദേശികളായ അഷ്റഫ്, കൃതി ഗുരു, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കാസർകോട് നിന്നും പിക്കപ്പ് വാനിൽ കോഴിക്കോട്ട് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. വിഷു,ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമാക്കി വൻ അളവിൽ കഞ്ചാവ് എത്തിക്കുന്ന വിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ശ്രീജിത്ത് 9 കിലോ കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ്.















