ഹൈദരാബാദിലെ ബഞ്ചാര പാർക്കിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടിത്തം. ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ താമസിക്കുന്ന ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തി തീയണയക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
ഹോട്ടലിലെ താമസക്കാർ അതിവേഗം പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് ഹൈദരാബാദ് ടീം ഹോട്ടലിലുണ്ടായിരുന്നു. പ്രദേശമാകെ പുക വ്യാപിച്ചിരിക്കുകയാണ്. ടീം അംഗങ്ങൾ ഉൾപ്പെടെയുള്ള താമസക്കാരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
അഗ്നരക്ഷാസേനയുടെ ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്. ഹോട്ടലിൽ തീപടരുന്നതിന്റെയും ആളുകൾ പുറത്തുനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.















