പൊതുയിടത്തിലിരുന്ന് രഹസ്യമായി തന്റെ ചിത്രം മൊബൈലിൽ പകർത്തിയ മദ്ധ്യവയസ്കന്റെ തൊലിയുരിച്ച് യുവതി. രാജസ്ഥാനിലെ ദിൽവാര ജെയ്ൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഷോർട്ട് ഡ്രസ് അണിഞ്ഞിരുന്ന യുവതിയുടെ കാലുകളുടെ ചിത്രമാണ് അമ്മാവൻ രഹസ്യമായി പകർത്തിയത്. യുവതിക്ക് കാര്യം മനസിലായതോടെ ഇയാളെ അവിടെ വച്ച് തന്നെ ചോദ്യം ചെയ്യുകയായിരുന്നു. ഫോൺ ഗാലറി തുറക്കാൻ ആവശ്യപ്പെട്ട യുവതി തന്റെ ചിത്രം അതിൽ കണ്ടതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
“അങ്കിൾ എന്തായിത്, എന്താണ് നിങ്ങളീ ചെയ്യുന്നത്. എന്തിനാണ് എന്റെ ചിത്രം പകർത്തിയത്. കാലിന്റെ ചിത്രമെടുത്തത്”.? യുവതി ആക്രോശിച്ചതോടെ ഇയാൾ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. പക്ഷേ യുവതി ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. നിനക്ക് നാണമില്ലെ, എന്ന് ചോദിച്ച യുവതി ഇയാളെ അസഭ്യം പറയുന്നതും കേൾക്കാമായിരുന്നു. ഫോണിൽ നിന്ന് ഫോട്ടോകൾ ഡിലീറ്റ് ചെയ്തെങ്കിലും ഇവ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്ന് അവർ സംശയം പ്രകടിപ്പിച്ചു. യുവതി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അനുമതിയില്ലാതെ ഒരു സ്ത്രീയുടെ ചിത്രം പകർത്തിയ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി.
View this post on Instagram
“>