വില്ലുപുരം: മന്ത്രി പൊന്മുടി പരസ്യമായി മാപ്പ് പറയുന്നതുവരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബാലമണിമാരൻ പറഞ്ഞു. വില്ലുപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
“മന്ത്രി പൊന്മുടിയുടെ പ്രസംഗ വീഡിയോ പുറത്തുവന്നപ്പോൾ, വിശ്വഹിന്ദു പരിഷത്ത് ഉടൻ തന്നെ രണ്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ മാറ്റണം; ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം എന്നതായിരുന്നു ആവശ്യം.
അദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പക്ഷെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം. കാരണം അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ അത്രക്ക് ഹീനമായിരുന്നു.
അത് എല്ലാ ഹിന്ദുവിനെയും എല്ലാ സ്ത്രീകളെയും വ്രണപ്പെടുത്തും. അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പരസ്യമായി മാപ്പ് പറയുന്നതുവരെ തമിഴ്‌നാട്ടിലുടനീളം ഞങ്ങളുടെ പോരാട്ടം തുടരും”. ബാലമണിമാരൻ പറഞ്ഞു.















