പാലക്കാട്: പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു. പെരുവെമ്പ് പഞ്ചായത്ത് മണ്ണാം കൊളുമ്പ് സതീഷ് കുമാറിന്റെ പശുവിന്റെ വായയാണ് പൂർണ്ണമായും തകർന്നത്.
പ്രദേശത്ത് പന്നി ശല്യമുണ്ട്. പന്നിയെ തുരത്താൻ വേണ്ടി വച്ചതാകാം. വാഴയിലയിൽ പൊറോട്ടയ്‌ക്കൊപ്പം പൊതിഞ്ഞ നിലയിലാണ് പന്നിപ്പടക്കം ഉണ്ടായിരുന്നതെന്ന് സതീഷ് കുമാർ പറഞ്ഞു.
പൊട്ടിത്തെറിയിൽ പശുവിന്റെ വായ ശ്വാസനാളം, നാക്ക് ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഒന്നരമാസം മുൻപാണ് പശു പ്രസവിച്ചത്. ദിവസവും 15 ലിറ്റർ പാൽ തരുന്ന പശുവായിരുന്നു എന്ന് സതീഷ് കുമാർ നിരാശയോടെ പറഞ്ഞു. പുതുനഗരം പൊലീസ് കേസെടുത്തു.















