വഖ്ഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. കലാപം ഉണ്ടാക്കുന്നവരെ ഒരു ദാക്ഷണ്യവും കൂടാതെ അടിച്ചമർത്തണമെന്നും മറ്റുള്ളവരുടെ സമാധാനം തകർക്കാനും പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രതിഷേധം തടയാൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വലിയ പരാജയമാണ് ഉണ്ടായത്. മുമ്പ് മണിപ്പൂരിന് വേണ്ടി ശബ്ദമുയർത്തിയവർ മുർഷിദാബാദ് ആക്രമണം അറിഞ്ഞിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു. ബംഗ്ലാദേശിൽ നിന്നും വന്നിട്ടുള്ള ആളുകളാണോ അക്രമത്തിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പറയുന്നു.
“വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാർ ആർക്കും അവകാശമുണ്ട്. എന്ന് കരുതി അതിന്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്നവരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം. മമതയുടെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലവിൽ ആക്രമങ്ങൾ തടയുവാൻ വലിയ പരാജയമാണ്. മുമ്പ് മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്കാരിക നായകർ മുർഷിദാബാദ് ആക്രമണം അറിഞ്ഞിട്ടില്ല. പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടത് ” സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.