മുംബൈ: ‘മുംബൈ നഗരത്തിന്റെ ശില്പി’ നാന ശങ്കർസേത്തിന് ആദരവുമായി മഹാരാഷ്‌ട്ര സർക്കാർ. മുംബൈ സെൻട്രൽ സ്റ്റേഷൻ ‘നാന ശങ്കർസേത്ത് മുംബൈ ടെർമിനസ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ അംഗീകാരം നൽകി.
ആധുനിക മുംബൈയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് നാന ജഗന്നാഥ് ശങ്കർസേത്. ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമൂഹിക വികസനത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ “മുംബൈയുടെ ശില്പി” എന്നറിയപ്പെടുന്നത്. നിലവിലെ മൂല്യം അനുസരിച്ച് മൂന്ന് ലക്ഷം കോടി രൂപയോളം വിലമതിക്കുന്ന സമ്പത്താണ് അദ്ദേഹം മുംബൈക്ക് സമ്മാനിച്ചത്.
1857-ലാണ് ബോംബെയുടെ പുനർനിർമ്മാണം നടന്നത്. ശങ്കർസേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയെ ഇന്ന് കാണുന്ന തരത്തിലേക്ക് മാറ്റിയത്. വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ നിർമിച്ചതും അദ്ദേഹത്തിന്റെ ധനസഹായത്തോടെയാണ്.
മഹാരാഷ്‌ട്രയിലെ പ്രശസ്ത വ്യാവസായ കുടുംബത്തിലാണ് ശങ്കർസേത്തിന്റെ ജനനം. മനുഷ്യസ്‌നേഹി, വിദ്യാഭ്യാസ വിദഗ്‌ദ്ധൻ, സാമൂഹിക പരിഷ്കർത്താവ് എന്നി നിലകളിൽ അദ്ദേഹം ശോഭിച്ചിരുന്നു. നിരവധി സ്‌കൂളുകളും
ആശുപത്രികളും സേത്ത് സ്ഥാപിച്ചു.