നാഗപട്ടണം: വിനോദയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് വയസ്സുകാരി മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ മനോജ്- മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.
കുടുംബസമേതമായിരുന്നു യാത്ര. ഇന്നലെ രാത്രി തമിഴ്നാട്ടിലെ നാഗപട്ടണത്ത് എത്തിയപ്പോൾ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പെങ്കിലും മരണപ്പെട്ടു, ശരീരത്തിൽ സോഡിയം കുറഞ്ഞതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. മൃതദേഹം ഇന്ന് വടക്കാഞ്ചേരിയിൽ എത്തിച്ച് സംസ്കരിക്കും.















