ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകാൻ വിൻസിക്ക് ആദ്യം പേടിയായിരുന്നെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. വിഷയം അറിഞ്ഞപ്പോൾ തന്നെ വിൻസിയെ വിളിച്ചിരുന്നെന്നും എല്ലാ പിന്തുണയും നൽകുമെന്ന് വിൻസിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു. ഷൈനിനെതിരെ വിൻസി നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഷൈൻ ടോം ചാക്കോയെ നേരത്തെ തന്നെ വിലക്കേണ്ടതായിരുന്നു. വിൻ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി, ഐസി സമിതികളുമായി സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും നൽകുമെന്ന് വിൻസിക്ക് ഉറപ്പ് നൽകി. ശക്തമായ നടപടി ഞങ്ങൾ എടുത്തിരിക്കും.
തിങ്കളാഴ്ച ഫിലിം ചേംമ്പർ അടിയന്തര യോഗം ചേരും. നിലവിലുള്ള പ്രോജക്ടുകൾ ചെയ്യാൻ ഷൈനിന് തടസമില്ല. പുതിയ സിനിമകളുടെ കാര്യത്തിൽ സംഘടന തീരുമാനിക്കും. വനിതാ സഹപ്രവർത്തകർക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കും. പൊലീസിനും എക്സൈസിനും സിനിമാ സെറ്റുകളിൽ വരുന്നതിന് തടസമില്ലെന്നും” സജി നന്ത്യാട്ട് പറഞ്ഞു.















