കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ആഭ്യന്തര വില തോല ബാറിന് 95000 കടന്നു; കേരളത്തില്‍ പവന് 71360 രൂപ, മുന്നറിയിപ്പുമായി മോണിംഗ് സ്റ്റാര്‍
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ആഭ്യന്തര വില തോല ബാറിന് 95000 കടന്നു; കേരളത്തില്‍ പവന് 71360 രൂപ, മുന്നറിയിപ്പുമായി മോണിംഗ് സ്റ്റാര്‍

കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 8920 രൂപയിലെത്തി. പവന് വില 840 രൂപ ഉയര്‍ന്ന് 71,360 രൂപയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 01:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണ വില. ദുര്‍ബലമായ ഡോളര്‍, വ്യാപാര യുദ്ധ പിരിമുറുക്കങ്ങള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പദ്ധതികള്‍ മൂലമുള്ള ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ നയിക്കുന്നത്.

ദേശീയ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് (തോല ബാര്‍) 95,000 രൂപ കടന്നു. 1 ലക്ഷം രൂപയില്‍ നിന്ന് വെറും 5% അകലെയാണ് വില. തുടര്‍ച്ചയായ താരിഫ് പ്രതിസന്ധി നിക്ഷേപകരുടെ വികാരത്തെ ഉത്തേജിപ്പിക്കുകയും സുരക്ഷിത നിക്ഷേപ ആസ്തിയുടെ ആവശ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 1 ലക്ഷം എ്ന്ന വില അപ്രാപ്യമല്ലെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 8920 രൂപയിലെത്തി. പവന് വില 840 രൂപ ഉയര്‍ന്ന് 71,360 രൂപയിലെത്തി. 10 ദിവസത്തിനിടെ പവന് 5560 രൂപ വില കൂടി.

വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍, മുന്നോട്ട് പോകുമ്പോള്‍, സ്വര്‍ണ്ണത്തിന്റെ വില കൂടുതല്‍ ഉയരാനാണ് സാധ്യത. ബാങ്ക് ഓഫ് അമേരിക്ക വിശകലന വിദഗ്ധര്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ വില അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഔണ്‍സിന് 3,500 ഡോളറിലെത്തുമെന്ന് കണക്കാക്കുന്നു. അതേസമയം 2025 അവസാനത്തോടെ സ്വര്‍ണ്ണം ഔണ്‍സിന് 3,300 ഡോളറാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചസ് പ്രതീക്ഷിക്കുന്നത്.

ഓഹരികള്‍, ബോണ്ടുകള്‍, കറന്‍സികള്‍ തുടങ്ങിയ അപകടസാധ്യതയുള്ള ആസ്തികളില്‍ വ്യാപകമായ വില്‍പ്പന നടന്നിട്ടുണ്ട്. ഇത് സ്വര്‍ണ്ണ വിലകള്‍ വീണ്ടും ഉയരാന്‍ കാരണമായി.

വില ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

ഇതൊക്കെയാണെങ്കിലും ഗവേഷണ സ്ഥാപനമായ മോണിംഗ്സ്റ്റാര്‍ സ്വര്‍ണ വിലയില്‍ അവിശ്വസനീയമാംവിധമുള്ള ഇടിവിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ 40 ശതമാനം മൂല്യത്തകര്‍ച്ച സംഭവിക്കുമെന്നാണ് മോണിംഗ് സ്റ്റാര്‍ പറയുന്നത്. അന്താരാഷ്‌ട്ര സ്വര്‍ണവില ഔണ്‍സിന് 1820 വരെ താഴാമെന്നാണ് മോണിംഗ് സ്റ്റാറിലെ വിദഗ്ധര്‍ പറയുന്നത്. ഈ ഇടിവ് ആഭ്യന്തരമായി ആവര്‍ത്തിക്കുകയാണെങ്കില്‍, അത് സ്വര്‍ണ്ണ വില 10 ഗ്രാമിന് 55,000 മുതല്‍ 56,000 രൂപ വരെ താഴാന്‍ ഇടയാക്കും.

മോണിംഗ്സ്റ്റാറിന്റെ അഭിപ്രായത്തില്‍, സ്വര്‍ണ്ണത്തിന്റെ വര്‍ദ്ധിച്ച വിതരണം വിലയില്‍ ഇടിവിന് കാരണമാകും. ഡിമാന്‍ഡ് ഈ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു. സ്വര്‍ണ്ണ ഖനനത്തിന്റെ ലാഭക്ഷമത വര്‍ദ്ധിച്ചുവരുന്നതിനാല്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, അതേസമയം സ്വര്‍ണ്ണ പുനരുപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്.

Tags: GoldGOLD PRICE
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies