ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ആഢംബര ഹോട്ടലിൽ ഉപയോഗിക്കുന്നത് വ്യാജ പനീർ എന്ന് ആരോപണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാർത്ഥക് സച്ചിദേവാണ് വിവാദത്തിന് തുടക്കമിട്ടത്. മുംബൈയിൽ പ്രവർത്തിക്കുന്ന ടോറി എന്ന് ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നത്.
അടുത്തിടെ യൂട്യൂബർ റസ്റ്റോറന്റിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നിന്നും വിളമ്പിയ പനീറിന്റെ മസാലകൾ നീക്കം ചെയ്യ്ത് വെള്ളത്തിൽ കഴുകിയതിന് ശേഷം അതിൽ അയഡിൻ തുളളികൾ പുരട്ടുന്നതും പനീർ കറുത്തു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സെലിബ്രേറ്റികളുടെ ഉമസ്ഥതയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിൽ പനീറിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നിരവധി വീഡിയോകൾ യൂട്യൂബർ മുൻപും ചെയ്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ വൺ8 കമ്മ്യൂണിൽ നിന്നാണ് ആദ്യ വീഡിയോ. തുടർന്ന് ബോബി ഡിയോളിന്റെ ശിൽപ്പാ ഷെട്ടിയുടെയും റസ്റ്റോറന്റുകളിൽ എത്തി. ഇവിടെ വിളമ്പുന്ന പനീർ ഗുണനിലവാര പരിശോധനയിൽ വിജയിച്ചിരുന്നു.
ഇതിനിടെ പിന്നാലെയാണ് ടോറിയിൽ എത്തിയത്. വ്യാജ പനീർ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ പ്രതികരണവുമായി ഗൗരിഖാന്റെ റസ്റ്റോറന്റ് രംഗത്തെത്തി. അയോഡിൻ പരിശോധന പനീറിന്റെ ഗുണനിലവാരമല്ല, മറിച്ച് സ്റ്റാർച്ചിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. വിഭവത്തിൽ സോയയുടെ സാന്നിധ്യമുണ്ട് അതാണ് പനീറിന്റെ നിറമാറ്റത്തിന് കാരണം. ശുദ്ധമായ ചേരുവകളാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും ടോറി റസ്റ്റോറന്റ് പറഞ്ഞു.















