ചെന്നൈ: ജാതി അധിക്ഷേപത്തിന്റെ പേരിൽ സഹപാഠികളുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിക്ക് വീണ്ടും മർദ്ദനം. ഡിഗ്രി ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ ചിന്നുദുരൈയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
സുഹൃത്തിനെ കാണണമെന്ന് പറഞ്ഞാണ് ചിന്നദുരൈ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് രാത്രിയോടെ അഞ്ജാത നമ്പറിൽ നിന്ന് വീട്ടിലേക്ക് ഒരു കോൾ വന്നു. ചിന്നദുരൈയാണ് സംസാരിച്ചത്. തന്നെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചെന്ന് ചിന്നദുരൈ പറഞ്ഞു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എത്തി വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി.
നാലംഗ സംഘം തന്നെ ആക്രമിച്ചെന്നും കയ്യിൽ നിന്ന് പണം തട്ടിയെുക്കാൻ ശ്രമിച്ചന്നും ചിന്നദുരൈ പൊലീസിനോട് പറഞ്ഞു. ഫോൺ അക്രമികൾ കവർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023-ൽ ചിന്നദുരൈ സമാന ആക്രമണത്തിന് ഇരയായിരുന്നു. അന്ന് ചിന്നദുരൈയുടെ സഹോദരിയായ ചന്ദ്ര സെൽവിയെയും സഹപാഠികളായ വിദ്യാർത്ഥികൾ ആക്രമിച്ചു. ജാതി അധിക്ഷേപത്തിന്റെ പേരിലുള്ള വൈരാഗ്യത്തിൽ ചിന്നദുരൈയുടെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെയാണ് സഹോദരിക്ക് വെട്ടേറ്റത്.















