പത്തനംതിട്ട : ശബരിമല നട ഇന്ന് അടക്കും.തിരുവുത്സവം – വിഷു – മേട പൂജകൾക്കായുള്ള 18 ദിവസത്തെ നീണ്ട ദർശന കാലത്തിന് സമാപനം കുറിച്ച് കൊണ്ട് രാത്രി 10ന് ഹരിവരാസനം പാടിയാണ് നട അടക്കുന്നത് .
ഇന്നലെ 40963 ഭക്തർ ദർശനം നടത്തി. 3 ലക്ഷത്തിനു മുകളിൽ ഭക്തർ ഇതുവരെ ആകെ ദർശനം നടത്തി.
ഇത്തവണ ഏപ്രിൽ ഒന്നിനാണ് നട തുറന്നത്. ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറി. ഉത്സവം തീർന്നപ്പോൾ വിഷു ആഘോഷം തുടങ്ങിയതിനാല്‍ ആണ് ഏപ്രിലില്‍ 18 ദിവസം നട തുറന്നത്. ഏപ്രിൽ 12-നാണ് വിഷു ആഘോഷത്തിന് നട തുറന്നത്.
അതിനിടെ സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് , തന്ത്രി കണ്ഠരര് രാജീവരര് എന്നിവർ ചേർന്നാണ് രാവിലെ എട്ടരയ്‌ക്ക് ഉദ്ഘാടനം നിർവഹിക്കുന്നത് . നിലവിലെ ഭസ്മക്കുളം നിലനിർത്തിയാണ് പുതിയ കുളം നിർമ്മിക്കുക