തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കിയാണ് ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിലേക്ക് ഭക്തജന പ്രവാഹമുണ്ട്.
മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ഇന്ന്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും വിശ്വാസത്തിനായി സമർപ്പിക്കുന്നു.















