എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ പോയത്. ഇവിടെ നിന്ന് കാറിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡാൻസാഫിനെ കണ്ട് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ നേരെ പോയത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ്. ഒരു ബൈക്കിലാണ് ഷൈൻ എത്തിയത്. പിന്നീട് അവിടെ കുറച്ച് സമയം ചെലവഴിച്ച ശേഷം കാറിൽ ബോൾഗാട്ടിയിലെ മറ്റൊരു ഹോട്ടലിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ബോൾഗാട്ടിയിലെ ഹോട്ടലിലേക്ക് പോകുന്നതും അധികം വൈകാതെ തിരിച്ചുപോകുന്നതും ദൃശ്യത്തിൽ കാണാം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് ഷൈൻ ബോൾഗാട്ടിയിലെ ഹോട്ടലിലേക്ക് പോകുന്നത്. ഒരു ഓൺലൈൻ ടാക്സി കാറിലാണ് ഷൈൻ ഹോട്ടലിലെത്തിയത്.
ഷൈൻ കേരളം വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ നടൻ കൊച്ചിയിൽ ഇല്ലെന്ന് പൊലീസ് പറഞ്ഞു.