സിനിമാസെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാടുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. ലഹരി ഉപയോഗിച്ച് സെറ്റിൽ വരുന്നവരെയും സഹപ്രവർത്തകർക്ക് ഉപദ്രവകരമായ രീതിയിൽ പെരുമാറുന്നവരെയും അകറ്റിനിർത്താനുള്ള ആർജ്ജവം സ്വീകരിക്കേണ്ടത് സംവിധായകനും നിർമാതാവുമാണെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
അറിയപ്പെടുന്ന ലഹരി വീരന്മാരെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ നിർമ്മിതാവോ, സംവിധായകനോ വിചാരിച്ചാൽ സാധിക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലഹരിയടിമകളും, സ്ത്രീ പീഡകരും, ലൈംഗിക ചുവയോടെ സംസാരിക്കുന്നവരുമായ പലരും മലയാള സിനിമയിലുണ്ട്. അവർ ക്യാമറയുടെ മുന്നിലും, പിന്നിലും പ്രവർത്തിക്കുന്നു. സിനിമ തുടങ്ങുന്നതിന് മുൻപുള്ള ചർച്ചയിൽ ഇതുപോലുള്ളവരെ ഒഴിവാക്കാൻ നിർമിതാവും ഡയറക്ടറും ചേർന്ന് തീരുമാനിച്ചാൽ, നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്യഗ്രഹത്തിൽ നിന്ന് വന്നവരെപ്പോലെ പെരുമാറുന്ന, അഹങ്കാരം മൂത്തവരെ, സിനിമകളിൽ നിന്ന് തീർത്തും ഒഴിവാക്കണമെന്നും വേണു കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു. ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കളെന്ന് ബോധ്യമുള്ളപ്പോൾ കഴിവുറ്റ സംവിധായകനും നിർമിതാവും എന്തിനാണീ അന്യഗ്രഹ ജീവികളെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംവിധായകനും നിർമിതാവും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇന്ന് മലയാളം സിനിമയിലുള്ളൂവെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.
വേണു കുന്നപ്പിള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: