കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കുണ്ടന്നൂർ സ്വദേശി സച്ചിൻ, ഒഡിഷ സ്വദേശി ദുര്യോധൻ മാലിക് എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ ലഹരിവിതരണം നടത്തുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് സച്ചിനെത്താണ് പൊലീസിന്റെ നിഗമനം. ഡാൻസാഫ് ടീമാണ് ഇരുവരേയും പിടികൂടിയത്. അഞ്ച് കിലോ കഞ്ചാവിനൊപ്പം 28,000 രൂപയിൽ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഒഡിഷയിൽ കഞ്ചാവ് കൃഷി നടത്തുന്നയാളാണ് ദുര്യോധൻ മാലിക്. സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത ശേഷം കേരളത്തിലെത്തിച്ച് സച്ചിന് കൈമാറുന്നതാണ് പതിവ്. കൊച്ചിയിലെ വിതരണക്കാർക്ക് സച്ചിൻ കഞ്ചാവ് നൽകും. ട്രെയിൻ മാർഗമാണ് ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കാറുള്ളത്. ഒഡിഷയിലെ കണ്ഡമാൽ സ്വദേശിയാണ് കഞ്ചാവ് കൃഷിക്കാരനായ ദുര്യോധൻ.















