അദ്ധ്യാപകർ തന്നെ ചോദ്യപേപ്പർ ചോർത്തുന്ന സാഹചര്യം കേരളത്തിൽ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരാപ്രസാദ്. കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപേപ്പർ എം എസ് സൊല്യൂഷൻ പോലുള്ള കോച്ചിംഗ് മുതലാളിമാരും ചില സ്കൂൾ അദ്ധ്യാപകരും ചോർത്തുമ്പോൾ യൂണിവേഴ്സിറ്റി പരീക്ഷ ചോദ്യപേപ്പറും അദ്ധ്യാപകർ ചോർത്തുകയാണ്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയും പൊതു വിദ്യാഭ്യാസ മേഖലയും ഈ സർക്കാരിന്റെ കീഴിൽ തകർന്നിരിക്കുകയാണ്. ഉത്തരപ്പേപ്പർ നഷ്ടപ്പെട്ടതിന് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നു. വാല്യൂയേഷന് നൽകിയ ഉത്തരപേപ്പർ റീവാല്യൂയേഷന് വേണ്ടി നോക്കുമ്പോഴാണ് അത് മൂല്യ നിർണയം നടത്തിയ അദ്ധ്യാപികയുടെ
കൈയിലെന്ന് യൂണിവേഴ്സിറ്റി അറിയുന്നത്. കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ അദ്ധ്യാപകർ ചോദ്യപേപ്പർ വഴി ചോർത്തിയ സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്നും അദ്ധ്യാപകനെ പുറത്താക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു.