വീണ്ടും മേക്കോവറിൽ ആരാധകരെ സ്തബ്ധരാക്കി തെന്നിന്ത്യൻ നടിയും രാഷ്‌ട്രീയ നേതാവുമായ ഖുശ്ബു. 54-ാം വയസിൽ ഒന്നും രണ്ടുമല്ല 20 കിലോ തൂക്കം കുറച്ചാണ് ഖുശ്ബു യുവതാരമായത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ താരം ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്. ഇത് തരംഗമായതോടെ ആരാധകരും ഞെട്ടി. 9 മാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് താരം വ്യക്തമാക്കി.
‘ബാക്ക് ടു ദി ഫ്യൂച്ചര്‍’ എന്ന കാപ്ഷനോടുകൂടിയാണ് ഖുശ്ബു ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം ചിത്രത്തിന് നെഗറ്റീവ് കമൻ്റ് പങ്കുവച്ചയാൾക്ക് രൂക്ഷഭാഷയിൽ മറുപടി നൽകാനും അവർ മറന്നില്ല. നടിയുടെ ഭാരം പെട്ടെന്ന് കുറയാൻ കാരണം മൗൻജാരോ ഇഞ്ചക്ഷൻ എന്നാണ് ചിലർ കമൻ്റുകളിട്ടത്.
ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ. നിങ്ങളെ പോലുള്ളവർ തലവേദനയാണെന്നും മുഖമില്ലാത്തവരുടെ മാതാപിതാക്കളെ ഓർത്ത് സഹതപിക്കുന്നതായും ഖുശ്ബു തിരിച്ചടിക്കുകയായിരുന്നു. അതേസമയം നടിയുടെ കഠിനാദ്ധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും പിന്തുണച്ച് നിരവധിപേരാണ് കമൻ്റുകളിട്ടത്.
Back to the future! 💚#greenwithenvy #trendy#transformation #goodhealth #lovingit#Green#GlamourSlam pic.twitter.com/EypIRH9Ovu
— KhushbuSundar (@khushsundar) April 15, 2025















