കൊല്ലം : കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജീവിനാണ് തെരുവുനായയുടെ കടിയേറ്റത്.
ആയുർ എം സി റോഡിൽ ഹൈവേ പെട്രോളിങ്ങ് ഡ്യൂട്ടിക്കിടയിലാണ് തെരുവുനായ ആക്രമിച്ചത്.ഉടൻതന്നെ കൊട്ടാര താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി.കടിച്ചത് പേ വിഷബാധ ഏറ്റ നായയാണെന്നാണ് സംശയമുണ്ട്.
ഇന്നലെ കൊല്ലത്ത് കരുനാഗപ്പള്ളിയിലും തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.















