റിലയന്‍സ് ഇന്‍ഡസ്ട്രീസിസിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധന്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% ശതമാനം വര്‍ധനയാണ് മൊത്തം വരുമാനത്തിലുണ്ടായിരിക്കുന്നത്. 2,079 കോടി രൂപയിലേക്കാണ് ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൊത്തം വരുമാനമെത്തിയിരിക്കുന്നത്.
2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 316.11 കോടി രൂപയാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. 1.8 ശതമാനമാണ് വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷം ഇതേ സാമ്പത്തിക പാദത്തില്‍ 310.63 കോടിയായിരുന്നു അറ്റാദായം. മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 24% വര്‍ധിച്ച് 518 കോടിയിലെത്തിയെന്നും കമ്പനി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രതി ഓഹരിക്ക് 0.50 രൂപ ലാഭവിഹിതവും ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജിയോഫിന്‍ ഓഹരി അധിഷ്ഠിത വായ്പാരംഗത്തേക്കും കടന്നത്. പത്ത് മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെ ഓഹരി ഈടായി നല്‍കി വായ്പ ലഭിക്കും.















