തടവുകാർക്കായി ജയിലിൽ സെക്സ് റൂം തുറന്ന് ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഭരണഘടനാ കോടതിയുടെ ഉത്തരവിന് തുടർന്നാണ് പ്രത്യേക സൗകര്യം തയ്യാറാക്കിയത്. പുരുഷ തടവുകാരൻ പങ്കാളിക്കൊപ്പം സമയം ചെലവഴിച്ച് കൊണ്ടാണ് സെക്സ് റൂമിന്റെ ഉദ്ഘാടനം നടന്നത്.
ജയിൽ അധികൃതരുടെ അനുമതിയോടെ പുറത്ത് നിന്നുള്ള പങ്കാളികൾക്കൊപ്പം തടവുകാർക്ക് അവിടെ സമയം ചെലവഴിക്കാം. കിടക്കയും ടോയ്ലറ്റും അടക്കമുള്ള സൗകര്യങ്ങൾ മുറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂർ വരെ സമയം ചെലവഴിക്കാം. ആവശ്യമെങ്കിൽ ജയിൽ ജീവനക്കാർക്ക് ഇടപെടാൻ അനുവദിക്കുന്ന തരത്തിൽ മുറിയുടെ വാതിൽ തുറന്നിടണമെന്നും നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
2024 ജനുവരിയിലാണ് സെക്സ് റൂം സംബന്ധിച്ച വിധിയുണ്ടായത്., തടവുകാർക്ക് പങ്കാളികളുമായുള്ള സ്വകാര്യ കൂടിക്കാഴ്ചകൾക്ക് അവകാശം ഉണ്ടായിരിക്കണമെന്നും ജയിൽ ഗാർഡുകൾ അവരെ നിരീക്ഷിക്കരുതെന്നും കോടതി പറഞ്ഞു. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, നെതർലാൻഡ്‌സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ സൗകര്യം ലഭ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ ജയിലുകളിൽ അടുത്തിടെ ആത്മഹത്യ നിരക്കിൽ വളരെ കൂടുതലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് 62,000-ത്തിലധികം തടവുകാരുണ്ട്, ഇത് ഔദ്യോഗിക പരമാവധി ശേഷിയേക്കാൾ 21% കൂടുതലാണ്.















