14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാഗ് പറഞ്ഞു. വൈഭവ് കളത്തിലെത്തിയാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാകും. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിന് അവസരമൊരുങ്ങിയത്.
ഐപിഎൽ ആരംഭിച്ചതിന് ശേഷം ജനിച്ച ഒരാൾ ഐപിഎൽ കളിക്കുന്ന എന്ന അസുലഭ മുഹൂർത്തത്തിന് കൂടിയാണ് ജയ്പൂരിലെ മത്സരം വേദിയാകുന്നത്. ഐപിഎൽ 2008 ആരംഭിച്ചു, വൈഭവ് ജനിക്കുന്നത് 2011-ലുമാണ്. ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് വൈഭവ്. 12-ാം വയസിൽ താരം രഞ്ജി ട്രോഫിയിൽ അരങ്ങേറിയിരുന്നു. അന്ന് 12 വയസും 284 ദിവസവുമായിരുന്നു അവന്റെ പ്രായം. ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കുമ്പോൾ അയാളുടെ പ്രായം 13 വയസ്. 1.10 കോടി രൂപയ്‌ക്കാണ് യുവതാരത്തെ വാങ്ങിയത്.
View this post on Instagram
“>















