കോഴിക്കോട്: കൊടുവള്ളി നരിക്കുനിയിൽ ചെരുപ്പു കടയുടെ മറവിൽ ലഹരി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് കടയുടമ മുഹമ്മദ് മുഹസിനാണ് പിടിയിലായത്. കടക്കുള്ളിൽ നിന്നും വീട്ടിൽ നിന്നുമായി നിന്നുമായി ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.
ശനിയാഴ്ച രാത്രിയായിരുന്നു പരിശോധന നടന്നത്. ചെരുപ്പുകടയിൽ നിന്നും 890 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. മുഹമ്മദ് മുഹസിന്റെ വീട്ടിൽ നിന്നും 9,700 പാക്കറ്റ് ഹാൻസും 1,250 പാക്കറ്റ് കുൾലിപ്പും പിടികൂടി.
കർണ്ണാടകയിൽ നിന്നും ലോറി മാർഗമാണ് മുഹമ്മദ് മുഹസിൻ ലഹരി വസ്തുക്കൾ കോഴിക്കോട് എത്തിച്ചിരുന്നത്. പിന്നീട് ഇവ ജില്ലയിലെ ചില്ലറവിൽപ്പനക്കാർക്ക് എത്തിച്ച് നൽകും. നിരവധി തവണ ഇയാളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.















