കൊച്ചി: അങ്കമാലിയിൽ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഒമ്പതര കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇരുവരും ഒഡിഷ സ്വദേശികളാണ്. അംഗമാലിയിലെ ലോഡ്ജിൽ നിന്നാണ് പിടിയിലായത്.
റിങ്കു (25), ആലിമി (22) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന. ആലുവ, അങ്കമാലി മേഖലയിലെ പ്രധാന ലഹരിവിതരണക്കാരാണ് ഇവരെന്നാണ് പൊലീസ് കണ്ടെത്തൽ.