മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. നിഗൂഢത തോന്നിക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നവാഗതനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
സസ്പെൻസ് ത്രില്ലർ സിനിമയായാണ് കളങ്കാവൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കുറുപ്പ്, ഓശാന എന്നീ സിനിമകളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.
മമ്മൂട്ടിയോടൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകൻ ഇതുവരെ ചെയ്യാത്ത റോളിലാണ് കളങ്കാവലിൽ എത്തുന്നതെന്ന് സംവിധായകൻ ജിതിൻ നേരത്തെ സൂചിപ്പിച്ചിരുന്നു.















