4 ദിവസത്തെ സന്ദർശനം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ, പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

Published by
Janam Web Desk

ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. യുഎസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ സീനിയർ ഡയറക്ടർ റിക്കി​ഗിൽ ഉൾപ്പെടെയുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘമാണ് ഇന്ത്യയിലെത്തിയത്.

ഭാര്യ ഉഷ ചിലുകുരിക്കും മക്കൾക്കുമൊപ്പം നാല് ദിവസം സന്ദർശനത്തിനാണ് വാൻസ് പദ്ധതിയിടുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ വാൻസിനെയും സംഘത്തെയും  ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

നാല് ദിവസത്തെ സന്ദർശനത്തിൽ ജയ്പൂർ, ആ​ഗ്ര, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വാൻസും കുടുംബവും യാത്ര ചെയ്യും. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ വാൻസിനും കുടുംബത്തിനും പ്രത്യേക അത്താഴവിരുന്നും സംഘടിപ്പിക്കും.

ഇന്ത്യ- യുഎസ് താരിഫ് പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് വാൻസിന്റെ സന്ദർശനം എന്നത് പ്രധാനമാണ്. താരിഫ്, വിപണി, വ്യാപാരം, പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Leave a Comment