കോഴിക്കോട്: പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്.
17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഇന്നലെ രാത്രിയാണ് കാണാതായത്. സ്വമേധയാ ഇവർ ഇവിടെ നിന്നും ഇറങ്ങിപ്പോയതാണെന്നാണ് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അതിജീവിതയേയും കുഞ്ഞിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി വനിത സംരക്ഷണ കേന്ദ്രത്തിലേക്കയച്ചത്. കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം തുടങ്ങി. റെയിൽവെ സ്റ്റേഷനുകളും ബസ്സ് സ്റ്റാൻറും കേന്ദ്രീകരിച്ചാണ് അന്വേഷണം. സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.















