കോഴിക്കോട്: സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം.മാങ്കാവ് സ്വദേശി നിഷാദിനെയാണ് ബസിലെ ഡ്രൈവർ പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം.
ബസിന്റെ പിൻസിറ്റിൽ യാത്ര ചെയ്ത നിഷാദിനെ മറ്റൊരു ബസിലെ ഡ്രൈവർ പറമ്പിൽബസാർ സ്വദേശി റംഷാദ് അകാരണമായി അക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
നിഷാദിനെ കഴുത്തിനു കുത്തിപ്പിടിച്ച് മൂക്കിനിടിക്കുന്നതും ബസിൽ വലിച്ചെറിയുന്നതും കാണാം. നിഷാദിനെ ഇയാൾ പല കുറി കരണത്തടിക്കുന്നുണ്ട്. ഒടുവിൽ ബസിൽ നിന്ന് പുറത്തേക്ക് തള്ളി വിടുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രതി റംഷാദ് കസബ പൊലീസിന്റെ പിടിയിലായി.















