കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പി എ ആയിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കരയിലെ അവണൂർ കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്. ഇഞ്ചക്കാട് സ്വദേശിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഷൈനാണ് മരിച്ചത്. മദ്യലഹരിയിലാണ് ടെനി ജോപ്പൻ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ടെനി ജോപ്പൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഷൈനിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വാഹനം സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തിൽ ടെനി ജോപ്പനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തത്.















